Breaking News

വർക്കല ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച അങ്കണവും പ്രവേശന കവാടവും ഉദ്ഘാടനം ചെയ്തു

വർക്കല: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച പ്രവേശന കവാടത്തിന്റെയും നവീകരിച്ച സ്കൂൾ അങ്കണത്തിന്റെയും ഉദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു.

വിദ്യാർഥികൾക്ക് കൂടുതൽ മികച്ചതും സൗകര്യപ്രദവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്കൂൾ അങ്കണം നവീകരിക്കുകയും പ്രവേശന കവാടം നിർമ്മിക്കുകയും ചെയ്തത്.

വിദ്യാർഥികളുടെ പഠന-പാഠ്യേതര പ്രവർത്തനങ്ങൾക്ക് കൂടുതൽ അനുയോജ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലൂടെ വർക്കലയുടെ വിദ്യാഭ്യാസ മേഖലയിൽ പുതിയ മുന്നേറ്റത്തിന് ഇത് വഴിയൊരുക്കുമെന്ന് എം.എൽ.എ പറഞ്ഞു.

ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, കൗൺസിലർമാർ, സ്കൂൾ അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *