Breaking News

വ്യാപാരി ദിനം ആഘോഷിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കല ടൗൺ യൂണിറ്റ്

വർക്കല: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കല ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വർക്കല മൈതാനത്ത് നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് പി. സുഗുണൻ പതാക ഉയർത്തി ദിനാഘോഷത്തിന് തുടക്കമിട്ടു.തുടർന്ന് ജനറൽ സെക്രട്ടറി എസ്. ശ്രീകുമാർ വ്യാപാരി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.

യൂണിറ്റിന്റെ മുൻ ജനറൽ സെക്രട്ടറി എം. ഷാഹുൽ ഹമീദിന് പായസം നൽകിക്കൊണ്ട് പ്രസിഡന്റ് പി. സുഗുണൻ മധുര വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ യൂണിറ്റിന്റെ വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പ്രവർത്തക സമിതി അംഗങ്ങൾ, മൈതാനത്തെ വ്യാപാരികൾ എന്നിവർ പങ്കെടുത്തു. യൂണിറ്റ് ട്രഷറർ വി. അജിത് കുമാർ നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *