
വർക്കല: ശ്രീനാരായണ ദിവ്യദർശനം ജനഹൃദയങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ശിവഗിരിയിൽ എല്ലാ മാസവും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും സംഘടിപ്പിക്കുന്ന ശ്രീനാരായണ ദിവ്യ സത്‌സംഗവും ‘ആർക്കും പഠിക്കാം ആത്മോപദേശ ശതകം’ പഠന ക്ലാസും നടന്നു.
ഗുരുധർമ്മപ്രചരണ സഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരു രചിച്ച ആത്മോപദേശ ശതകം ആസ്പദമാക്കി പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
രണ്ടാം ദിവസം ‘ഗുരുദർശനം സ്വജീവിതത്തിൽ’ എന്ന വിഷയത്തിൽ സ്വാമി ത്രിരത്ന തീർത്ഥ പഠന ക്ലാസ് നയിച്ചു. മഹാശാന്തി ഹവനവും സർവ്വൈശ്വര്യ പൂജയും നടന്നു.
ഗുരുധർമ്മപ്രചരണ സഭ ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, ഉപദേശക സമിതി കൺവീനർ സതീശൻ അത്തിക്കാട്, മോഹനൻ പഞ്ഞിവിള എന്നിവർ വിവിധ പഠന ക്ലാസുകൾക്ക് നേതൃത്വം നൽകി.
സഭ പി.ആർ.ഒ. ഡോ. സനൽകുമാർ, മാതൃസഭ കേന്ദ്ര സെക്രട്ടറി ജി.ആർ. ശ്രീജ, സഭ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ആറ്റിങ്ങൽ കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

