Breaking News

മഴക്കെടുതി ബാധിതർക്കുള്ള സഹായം ശക്തമാക്കണം: മാത്യു ടി. തോമസ്

തിരുവനന്തപുരം: പ്രളയവും മഴക്കെടുതിയും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആവശ്യമായ ആശ്വാസനടപടികൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ. മാത്യു ടി. തോമസ് പറഞ്ഞു.

പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ പഠന ക്യാമ്പ് വാഴമുട്ടം പി. വിശ്വംഭരൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലിൽ മത്സ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കൂടുതൽ ഊർജിതമാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. ഫിറോസ് ലാൽ അധ്യക്ഷത വഹിച്ചു. അഡ്വ. ജോസ് തെറ്റയിൽ, അഡ്വ. കൊല്ലങ്കോട് രവീന്ദ്രൻ നായർ, പ്രൊഫ. വി. കാർത്തികേയൻ നായർ, പി. ശാർങ്ങധരൻ, കോളിയൂർ സുരേഷ്, വല്ലൂർ രാജീവ്, കരകുളം വിജയകുമാർ, എം. അനിൽ കുമാർ എന്നിവർ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *