
വർക്കല: വർക്കല, അയിരൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ മാസങ്ങളിലായി വീടുകൾ കേന്ദ്രീകരിച്ച് നിരവധി മോഷണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, വീട് പൂട്ടി യാത്ര പോകുന്നവർ കേരള പോലീസിന്റെ POL-APP വഴിയുള്ള “Locked House Information” സേവനം നിർബന്ധമായും പ്രയോജനപ്പെടുത്തണമെന്ന് പോലീസ് നിർദ്ദേശിച്ചു.
വീട് പൂട്ടി യാത്ര പോകുന്നവർ യാത്രാവിവരം മുൻകൂട്ടി പോലീസിനെ അറിയിച്ചാൽ, വീട്ടിലും പരിസരത്തും പ്രത്യേക പോലീസ് നിരീക്ഷണം ഏർപ്പെടുത്തും. മോഷണ സാധ്യത കുറയ്ക്കുന്നതിനും യാത്രക്കാർക്ക് സുരക്ഷിതത്വബോധം നൽകുന്നതിനുമായി കേരള പോലീസ് നടപ്പിലാക്കിയിരിക്കുന്ന ഈ സേവനം ഇതിനോടകം സംസ്ഥാനത്ത് 31,188 പേർ ഉപയോഗിച്ചിട്ടുണ്ട്.

പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ POL-APP പ്ലേ സ്റ്റോറിലോ ആപ്പ് സ്റ്റോറിലോ നിന്ന് ഡൗൺലോഡ് ചെയ്ത ശേഷം “Locked House Information” എന്ന വിഭാഗത്തിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് അപേക്ഷ നൽകണം. യാത്ര പോകുന്ന ദിവസങ്ങൾ, വീടിന്റെ ഫോട്ടോ, വീടിന്റെ സ്ഥലം, വിലാസം, ബന്ധുവിന്റെയോ അയൽവാസിയുടെയോ പേര്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ആപ്പിൽ നൽകേണ്ടതുണ്ട്. യാത്രയ്ക്ക് ഏഴ് ദിവസം മുൻപ് വരെ അപേക്ഷ സമർപ്പിക്കാനാകും.
ഒരു അപേക്ഷ പ്രകാരം പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലായിരിക്കും. അതിൽ കൂടുതൽ ദിവസത്തേക്ക് സേവനം ആവശ്യമാണെങ്കിൽ പുതിയ അപേക്ഷ നൽകണം.
സാധാരണക്കാർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് POL-APP രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇതിനോടകം 17 ലക്ഷത്തിലധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. രാജ്യത്തെ മികച്ച ജനസൗഹൃദ പോലീസ് സേവന ആപ്പുകളിൽ ഒന്നായി POL-APP മാറിയിട്ടുണ്ടെന്നും എല്ലാവരും ഇത് മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് ആവശ്യമായ സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും കേരള പോലീസ് അഭ്യർഥിച്ചു.
വർക്കല, അയിരൂർ മേഖലകളിൽ സമീപകാലത്ത് വീടുകൾ ലക്ഷ്യമിട്ട് നടന്ന മോഷണങ്ങളുടെ പശ്ചാത്തലത്തിൽ, യാത്ര പോകുന്നവർ ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തുന്നത് സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുമെന്ന് പോലീസ് അറിയിച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …