Breaking News

പിറവി സംഗീത കൂട്ടായ്മ സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 2ന്

കായിക്കര: സംഗീത കൂട്ടായ്മയായ ‘പിറവി’യുടെ ആഭിമുഖ്യത്തിൽ “ഓണാഘോഷം 2026” ഓഗസ്റ്റ് 2 ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ കായിക്കര ആശാൻ സ്മാരകത്തിൽ നടക്കും.

ഓണാഘോഷത്തിന്റെ ഭാഗമായി ഗാനാലാപനം, നാടൻ ഓണസദ്യ, തിരുവാതിര, നൃത്താവതരണം, സുഡോക്കു, പൊട്ടുതൊടൽ, അത്തപ്പൂക്കളം, ഓണപ്പാട്ട് മത്സരം, കണ്ണുകെട്ടി ഉറിയടി, കസേരക്കളി, തുടങ്ങിയവ ഉൾപ്പെടെ വിവിധ കലാ-കായിക മത്സരങ്ങളും വിനോദ പരിപാടികളും സംഘടിപ്പിക്കും.

പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ ഫീസ് 100 രൂപയാണ്. കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു. ഓണത്തപ്പനെ വരവേൽക്കാൻ ചിരിയും, പുതിയ രീതിയും, പുതുമയാർന്ന വിസ്മയങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *