
വിമർശനങ്ങളെ മുഖവിലയ്ക്കെടുത്താണ് ആരോഗ്യവകുപ്പ് മുന്നോട്ടുപോകുന്നതെന്ന് മന്ത്രി
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി മാധ്യമപ്രവർത്തകർക്കായി സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ ശില്പശാല സംഘടിപ്പിച്ചു. ആരോഗ്യ മന്ത്രി കെ. മുരളീധരൻ ശില്പശാല ഉദ്ഘാടനം ചെയ്തു.
ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ മറച്ചുവെക്കാതെ അടിയന്തരമായി പരിഹരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പ്രത്യേകിച്ച് പകർച്ചവ്യാധികളുടെ കാര്യത്തിൽ എല്ലാം ഭദ്രമാണെന്ന് പറയാനാകില്ലെന്നും, തെറ്റായ സുരക്ഷാബോധം ജനങ്ങളിൽ ഉണ്ടാകാതിരിക്കാനാണ് പരിശോധനകൾ ശക്തിപ്പെടുത്തുകയും രോഗബാധയും മരണനിരക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ ആരോഗ്യവകുപ്പിന്റെ പോർട്ടലിൽ കൃത്യമായി പ്രസിദ്ധീകരിക്കാൻ നിർദേശം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമങ്ങളുടെ വിമർശനങ്ങളെ ആരോഗ്യവകുപ്പ് ഗൗരവത്തോടെയാണ് കാണുന്നതെന്നും, വിമർശനങ്ങളോട് അസഹിഷ്ണുതയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പകർച്ചവ്യാധി പ്രതിരോധം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. എലിപ്പനി ബാധിച്ചാൽ, പ്രത്യേകിച്ച് പ്രായമായവർ, കുട്ടികൾ, മറ്റ് രോഗങ്ങളുള്ളവർ തുടങ്ങിയ ഹൈറിസ്‌ക് വിഭാഗക്കാർ വൈകാതെ ചികിത്സ തേടണമെന്നും തുടക്കത്തിൽ തന്നെ ഡോക്‌സിസൈക്ലിൻ ഗുളികകൾ കഴിക്കുന്നത് മരണസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും വിദഗ്ധർ അറിയിച്ചു.

ഡെങ്കിപ്പനിയുടെ അപകടസൂചനകളായ ശക്തമായ വയറുവേദന, തുടർച്ചയായ ഛർദ്ദി, മയക്കം, രക്തസമ്മർദ്ദം കുറയുക, രക്തസ്രാവ ലക്ഷണങ്ങൾ എന്നിവ അവഗണിക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ഉന്നതാധികാര സമിതി ചെയർമാൻ ഡോ. എസ്. എസ്. ലാലിന്റെ അധ്യക്ഷതയിൽ നടന്ന ശില്പശാലയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി വി., അഡീഷണൽ ഡയറക്ടർ ഡോ. റീത്ത കെ. പി., ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദുമോഹൻ, ആരോഗ്യകേരളം ഡി.പി.എം ഡോ. അർണോൾഡ് ദീപക്, കൺവീനർ ഡോ. ശ്രീജിത്ത് എൻ. കുമാർ, ഡോ. സുൽഫി നൂഹു, ഡോ. എ. അൽത്താഫ്, ഡോ. അരവിന്ദ് എന്നിവർ പകർച്ചവ്യാധി പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.
പകർച്ചവ്യാധികളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയുകയും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …