Breaking News

ആറ്റിങ്ങൽ നഗരസഭ ഓണാഘോഷം 2026: സംഘാടക സമിതി രൂപീകരിച്ചു

ആറ്റിങ്ങൽ: നഗരസഭയുടെ 2026-ലെ ഓണാഘോഷ പരിപാടികളുടെ സംഘാടക സമിതി രൂപീകരിച്ചു. വ്യാഴാഴ്ച നഗരസഭ ലൈബ്രറി ഹാളിൽ ചേർന്ന യോഗം നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. ഓണാഘോഷം വിജയകരമായി സംഘടിപ്പിക്കുന്നതിനായി 500 അംഗ ജനറൽ കമ്മിറ്റിയും 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും യോഗം രൂപീകരിച്ചു.

ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബികയെ ചെയർപേഴ്സണായും നഗരസഭ ചെയർപേഴ്സൺ എം. പ്രദീപിനെ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു. സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, അടൂർ പ്രകാശ് എം.പി., വി. ജോയ് എം.എൽ.എ., നഗരസഭ സെക്രട്ടറി കെ.എസ്. അരുൺ, ആർ. രാമു, ആർ. സുഭാഷ്, പി. ഉണ്ണികൃഷ്ണൻ, തോട്ടക്കാട് ശശി എന്നിവർ രക്ഷാധികാരികളായിരിക്കും.

ഓണാഘോഷത്തിന്റെ വിവിധ പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി വിവിധ സബ്കമ്മിറ്റികൾക്കും യോഗം രൂപം നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *