Breaking News

എസ്.എസ്.എൽ.സി.യിൽ എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടിയ സാധിക സുരേഷിനെ കോൺഗ്രസ് ആദരിച്ചു

വർക്കല: 2025–2026 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച സാധിക സുരേഷിനെ ശിവഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ആദരിച്ചു.

വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള അംഗീകാരമായി സംഘടിപ്പിച്ച ചടങ്ങിൽ ഡി.സി.സി. ജനറൽ സെക്രട്ടറി കെ. ഷിബു ഉപഹാരം നൽകി വിദ്യാർത്ഥിനിയെ അനുമോദിച്ചു. ശിവഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രശാന്ത് എസ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.എം. ഹസ്സൻ, ബൂത്ത് പ്രസിഡന്റ് നൗഷാദ്, പാർട്ടി ഭാരവാഹികളായ സനൂജ്, അക്ബർഷാ എന്നിവർ പങ്കെടുത്ത് സാധിക സുരേഷിന് അഭിനന്ദനങ്ങൾ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *