Breaking News

ശാശ്വതീകാനന്ദ സ്വാമിയുടെ 24-ാം സമാധി ദിനം; ശിവഗിരി മഠത്തിൽ പ്രത്യേക പ്രാർഥന

വർക്കല: ശിവഗിരി മഠത്തിൽ ശാശ്വതീകാനന്ദ സ്വാമിയുടെ 24-ാമത് സമാധി ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക പ്രാർഥനയും അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ കാർമ്മികത്വത്തിലായിരുന്നു പ്രത്യേക പ്രാർഥന.

ചടങ്ങിൽ സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ഋതംഭരാനന്ദ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, മുൻ എം.എൽ.എ. വർക്കല കഹാർ, വർക്കല നഗരസഭ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ, ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി കൃഷ്ണാനന്ദ, സ്വാമി സുകൃതാനന്ദ, സ്വാമി അവ്യാനന്ദ, സ്വാമി സത്യാനന്ദ സരസ്വതി എന്നിവർ പങ്കെടുത്തു.

ശിവഗിരി യുവജനവേദിയുടെ നേതൃത്വത്തിലായിരുന്നു സമാധി ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്. ചടങ്ങിൽ നിരവധി ഭക്തരും ശിവഗിരി മഠത്തിലെ സന്യാസിമാരും പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *