Breaking News

വി.ബി.ജി. റാം-ജി പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആറ്റിങ്ങലിൽ മാർച്ചും ധർണയും

ആറ്റിങ്ങൽ: വി.ബി.ജി. റാം-ജി പദ്ധതി റദ്ദാക്കുകയും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) ആറ്റിങ്ങൽ ഏരിയ കമ്മിറ്റി ആറ്റിങ്ങൽ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.

സി.പി.ഐ.(എം) ആറ്റിങ്ങൽ ഏരിയ സെക്രട്ടറി ആർ. സുഭാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു ആറ്റിങ്ങൽ ഏരിയ പ്രസിഡന്റ് സി.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു.

ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ്, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി ആർ. രാജു, കർഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. ലെനിൻ, ഏരിയ സെക്രട്ടറി സി. ദേവരാജൻ, സി.ഐ.ടി.യു നേതാക്കളായ എം. മുരളീധരൻ, അഡ്വ. സി.ജെ. രാജേഷ് കുമാർ, കർഷകസംഘം വെസ്റ്റ് മേഖല പ്രസിഡന്റ് അഡ്വ. എൻ. മോഹനൻ നായർ, കർഷക തൊഴിലാളി യൂണിയൻ ആറ്റിങ്ങൽ വെസ്റ്റ് മേഖല സെക്രട്ടറി എസ്. സതീഷ് കുമാർ, ഈസ്റ്റ് മേഖല സെക്രട്ടറി സതീഷ് ശർമ്മ, വെസ്റ്റ് മേഖല ട്രഷറർ സന്തോഷ് എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *