
ശിവഗിരി: ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ മാതൃസഭയുടെ കേന്ദ്ര എക്സിക്യൂട്ടീവ് യോഗം ശിവഗിരിയിൽ ചേർന്നു. ഗുരുധർമ്മത്തിൽ അധിഷ്ഠിതമായ വനിതാ ശാക്തീകരണത്തിനും സാമൂഹിക മുന്നേറ്റത്തിനുമായി വിവിധ പദ്ധതികൾ നടപ്പാക്കാൻ യോഗം തീരുമാനിച്ചു.
ഗുരുദേവ കൃതികളുടെ പ്രചാരണത്തിന്റെ ഭാഗമായി ആത്മോപദേശശതകം പാരായണ സമിതികൾ കേരളത്തിലെ എല്ലാ ജില്ലകളിലും രൂപീകരിച്ച് പ്രവർത്തിപ്പിക്കാനും യോഗം തീരുമാനിച്ചു. മാതൃസഭ നടപ്പാക്കിവരുന്ന ‘വിഷരഹിത പച്ചക്കറി കൃഷിക്കായി അടുക്കളത്തോട്ടം’ പദ്ധതി കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ശിവഗിരിയിൽ ഒരു ഉദ്യാനം സജ്ജീകരിക്കുന്നതിനും നടപടികൾ സ്വീകരിക്കും.
കുട്ടികൾക്കായി ജില്ലാതലത്തിൽ രവിവാര പാഠശാലകൾ ആരംഭിക്കാനും മുതിർന്ന സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായി പ്രത്യേക ജീവിതശൈലി ക്ലാസുകൾ, യോഗ-ധ്യാന പരിശീലനങ്ങൾ, പ്രാർത്ഥനാ ശിബിരങ്ങൾ എന്നിവ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. വിദ്യാർഥികൾക്കിടയിൽ ലഹരിവിരുദ്ധ ബോധവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലകളിൽ പ്രത്യേക ക്ലാസുകൾ മാതൃസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും അറിയിച്ചു.
ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അധ്യക്ഷത വഹിച്ചു. മാതൃസഭ പ്രസിഡന്റ് ഡോ. സി. അനിതാ ശങ്കർ സ്വാഗതം പറഞ്ഞു. മാതൃസഭ സെക്രട്ടറി ശ്രീജ ടീച്ചർ കണക്കും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി സിന്ധു ഷാജി നന്ദി രേഖപ്പെടുത്തി.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

