
വർക്കല: ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ അനാമിക എസ്.ആർ. ദേശീയ സബ് ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. പഞ്ചാബിൽ നടക്കുന്ന ദേശീയ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് അനാമിക റിങ്ങിലെത്തുന്നത്.
വർക്കല ശ്രീനിവാസപുരം കണ്വാശ്രമം ചരുവിള പുത്തൻവീട്ടിൽ താമസിക്കുന്ന അനാമിക, അടുത്തിടെ നടന്ന കേരള സംസ്ഥാന സബ് ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 40–43 കിലോഗ്രാം വിഭാഗത്തിൽ സ്വർണമെഡൽ നേടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ നേട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ മത്സരത്തിനുള്ള സെലക്ഷൻ ലഭിച്ചത്.
കായികരംഗത്ത് ചെറുപ്പം മുതൽ തന്നെ മികവ് തെളിയിച്ചുവരുന്ന അനാമികയുടെ ദേശീയ മത്സരത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വർക്കലയ്ക്കും ശിവഗിരി എച്ച്.എസ്.എസിനും അഭിമാന നേട്ടമായി മാറിയിരിക്കുകയാണ്. ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കേരളത്തിന് കൂടുതൽ നേട്ടങ്ങൾ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും പരിശീലകരും നാട്ടുകാരും.
അനാമികയുടെ നേട്ടത്തിൽ വിവിധ സാമൂഹിക, സാംസ്കാരിക, കായിക സംഘടനകളും വിദ്യാഭ്യാസ പ്രവർത്തകരും അഭിനന്ദനം അറിയിച്ചു. ദേശീയ ചാമ്പ്യൻഷിപ്പിൽ വിജയകിരീടം ചൂടി മടങ്ങിയെത്താൻ കഴിയട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് നാട് ഈ യുവതാരത്തെ യാത്രയാക്കുന്നത്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …

