Breaking News

ഓപ്പറേഷൻ തണ്ടർ: 40.6 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ആറ്റിങ്ങൽ: എക്സൈസ് വകുപ്പ് സംസ്ഥാനതലത്തിൽ നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 40.6 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

ആറ്റിങ്ങൽ വേളാർകുടി മേഖലയിൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദേവരാജൻ, അമ്മുക്കുട്ടി, ഷാജി എന്നിവർക്കെതിരെ സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട്സ് ആക്ട് (COTPA) പ്രകാരം കേസെടുത്തു.

ആറ്റിങ്ങൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ് ഇൻസ്പെക്ടർ പ്രിയ ലാൽ, പ്രിവന്റീവ് ഓഫീസർ ഷിബു എം, സിവിൽ എക്സൈസ് ഓഫീസർമാരായ മഹേഷ്, ഷെരീഫ്, ശരത് ബാബു, ശരത്, സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) ആദർശ് എന്നിവർ പരിശോധനാ സംഘത്തിൽ പങ്കെടുത്തു.

നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയും സംഭരണവും തടയുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധനകൾ ശക്തമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *