
കുരുവിള: വിദ്യാർത്ഥികളിലെ പഠന മികവിനെയും പ്രതിഭകളെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കുരുവിള യൂണിറ്റും സി.പി.ഐ.(എം) കുരുവിള ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിച്ച പഠനോത്സവം 2026 അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസം വ്യക്തിയുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് അടിസ്ഥാനശക്തിയാണെന്നും പുതിയ തലമുറ അറിവിനോടൊപ്പം സാമൂഹിക പ്രതിബദ്ധതയും മാനവിക മൂല്യങ്ങളും വളർത്തി യെടുക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ കഴിവുകളെ അംഗീകരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പരിപാടികൾ സമൂഹത്തിന് മാതൃകാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉൾപ്പെടെ വിവിധ പരീക്ഷകളിലും കലാ-കായിക രംഗങ്ങളിലും മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുകയും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ഡി.വൈ.എഫ്.ഐ, സി.പി.ഐ.(എം) ഭാരവാഹികൾ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പ്രദേശവാസികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് കൂടുതൽ പഠന പ്രചോദനവും ആത്മവിശ്വാസവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പഠനോത്സവം സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …