Breaking News

എ.എൻ-32 വിമാനാപകട ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥന

ന്യൂഡൽഹി: എ.എൻ-32 വിമാനാപകടവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ വിവിധ സന്ദേശ ആപ്പുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ, ഇത്തരം ദൃശ്യങ്ങൾ പങ്കുവെക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിന്ന് വിട്ടുനിൽക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

അപകടത്തിൽപ്പെട്ട വിമാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും കുടുംബാംഗങ്ങളുടെ വികാരങ്ങളും നിലവിലെ സാഹചര്യത്തിന്റെ ഗൗരവവും പരിഗണിച്ചാണ് ഈ അഭ്യർത്ഥന. അപകടവുമായി ബന്ധപ്പെട്ട വീഡിയോകളോ മറ്റ് ദൃശ്യങ്ങളോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയോ ഫോർവേഡ് ചെയ്യുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ സഹകരണത്തിനും, ഉത്തരവാദിത്തപരമായ സമീപനവും ഉണ്ടാകണമെന്ന് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *