Breaking News

വർക്കലയിൽ മികവുത്സവം 2026 സംഘടിപ്പിച്ചു

വർക്കല: വിദ്യാ–ദിശ വർക്കല മണ്ഡലത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച “മികവുത്സവം 2026” ഇന്ന് വർക്കല ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

നഗരസഭാ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രൻ അധ്യക്ഷയായ പരിപാടിയുടെ ഉത്ഘാടനം എം.എൽ.എ അഡ്വ.വി.ജോയി ഉദ്ഘാടനം നിർവഹിക്കുകയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി പങ്കെടുത്ത് വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.

ജൂൺ 15-ന് ഉച്ചയ്ക്ക് 3 മണിക്ക് ആരംഭിച്ച ചടങ്ങിൽ വർക്കല മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതോടൊപ്പം കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു.വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മികവിനെ പ്രോത്സാഹിപ്പിക്കുകയും ഭാവി പഠന–തൊഴിൽ മേഖകളെക്കുറിച്ചുള്ള ശരിയായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ–സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്ത ചടങ്ങ് വിദ്യാർത്ഥികൾക്ക് പ്രചോദനവും ആത്മവിശ്വാസവും പകരുന്നതായി മാറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *