Breaking News

കേരള പോലീസിൽ വൻ അഴിച്ചുപണി; 30 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: കേരള പോലീസിൽ വൻതോതിലുള്ള അഴിച്ചുപണി നടത്തി സർക്കാർ. സംസ്ഥാനത്തെ വിവിധ തലങ്ങളിലുള്ള 30 ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനും പുതിയ നിയമനങ്ങൾക്കും സർക്കാർ ഉത്തരവിറക്കി. 11-06-2026-ലെ ജനറൽ അഡ്മക്കഉത്തരവിലാണ് മാറ്റങ്ങൾ പ്രഖ്യാപിച്ചത്. ഇന്റലിജൻസ് വിഭാഗം എഡിജിപിയായിരുന്ന പി. വിജയൻ ഐപിഎസിനെ എഡിജിപി (ലോ & ഓർഡർ) ആയി നിയമിച്ചു. സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന്റെ അധിക ചുമതലയും അദ്ദേഹത്തിനായിരിക്കും. എച്ച്. വെങ്കടേഷ് ഐപിഎസ് ക്രൈം ബ്രാഞ്ച് എഡിജിപിയായും നിയമിതനായി.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന കാർത്തിക് കെ ഐപിഎസിനെ തൃശ്ശൂർ റേഞ്ച് ഡിഐജിയായി മാറ്റി. എറണാകുളം റേഞ്ച് ഡിഐജിയായിരുന്ന ഡോ. അരുള്‍ ആർ. ബി. കൃഷ്ണ ഐപിഎസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി ചുമതലയേൽക്കും.കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായിരുന്ന മേരിൻ ജോസഫ് ഐപിഎസിനെ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്.പി ആയിരുന്ന ഷൗക്കത്തലി എ.പി ഐപിഎസ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറാകും.

കൂടാതെ പ്രശാന്തൻ കണി ബി.കെ ഐപിഎസ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയായും, ഷാജി സുഗുണൻ ഐപിഎസ് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിയായും, അബ്ദുൽ റഷീദ് എ ഐപിഎസ് പാലക്കാട് ജില്ലാ പോലീസ് മേധാവിയായും നിയമിതരായി.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറായി ബി.വി. വിജയ ഭാരത് റെഡ്ഡി ഐപിഎസിനെയും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയായി ഉമേഷ് ഗോയൽ ഐപിഎസിനെയും നിയമിച്ചു. ഇടുക്കി ജില്ലാ പോലീസ് മേധാവിയായി ഡോ. നസിം എ ഐപിഎസിനെയും നിയമിച്ചിട്ടുണ്ട്.സംസ്ഥാന പോലീസിന്റെ ഭരണ നിർവഹണത്തിലും നിയമ-സമാധാന ചുമതലകളിലും കൂടുതൽ കാര്യക്ഷമത ഉറപ്പാക്കുന്നതിനായാണ് പുതിയ സ്ഥലംമാറ്റങ്ങൾ നടപ്പിലാക്കിയതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *