
ഫിഫ ലോകകപ്പ് 2026 മത്സരങ്ങൾ ആരംഭിക്കുന്ന സാഹചര്യത്തിൽ ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായ സൈബർ തട്ടിപ്പുകൾ നടക്കുന്നുവെന്ന് സൈബർ സുരക്ഷാ അധികൃതരുടെ മുന്നറിയിപ്പ്.
Facebook, Instagram, Telegram, WhatsApp, YouTube തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ “FIFA World Cup ലൈവ് സൗജന്യം”, “1000-ലധികം ടിവി ചാനലുകൾ ഫ്രീ”, “പ്രീമിയം OTT ഉള്ളടക്കം സൗജന്യം”, “പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും” തുടങ്ങിയ ആകർഷക വാഗ്ദാനങ്ങൾ നൽകിയാണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത്.

HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ആപ്ലിക്കേഷനുകളോട് സാമ്യമുള്ള വ്യാജ APK ഫയലുകളുടെ ഡൗൺലോഡ് ലിങ്കുകൾ പ്രചരിപ്പിച്ചാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്. ഇത്തരം ആപ്ലിക്കേഷനുകൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ശേഷം “Update Required”, “Activate Subscription”, “Enable Service” തുടങ്ങിയ സന്ദേശങ്ങളിലൂടെ കൂടുതൽ അനുമതികൾ നൽകാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നു.
ഇതുവഴി Accessibility Service, Screen Overlay, Notification Access തുടങ്ങിയ നിർണായക അനുമതികൾ തട്ടിപ്പുകാർ കൈവശപ്പെടുത്തുകയും, ഫോണിന്റെ സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് ഉപയോക്താവിന്റെ അറിവില്ലാതെ വിവിധ ആപ്ലിക്കേഷനുകളിലേക്ക് പ്രവേശനം നേടുകയും ചെയ്യുന്നു. തുടർന്ന് UPI ഉൾപ്പെടെയുള്ള ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ദുരുപയോഗം ചെയ്ത് അക്കൗണ്ടുകളിൽ നിന്നുള്ള പണം തട്ടിയെടുക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന APK ഫയലുകൾ ഒരിക്കലും ഇൻസ്റ്റാൾ ചെയ്യരുതെന്നും, Google Play Store, Apple App Store പോലുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ നിന്ന് മാത്രം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു. “Free Premium Subscription”, “Unlimited Sports Access”, “Watch All Matches Free” തുടങ്ങിയ വാഗ്ദാനങ്ങളിൽ വീഴരുതെന്നും സംശയകരമായ ലിങ്കുകൾ മറ്റുള്ളവർക്ക് കൈമാറുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകണമെന്നും അധികൃതർ അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …