Breaking News

വർഷങ്ങളായുള്ള ദുരിതത്തിന് വിരാമം; ഗുരുനാഗപ്പാൻകാവ്–മേലാറ്റിങ്ങൽ റോഡിലെ കുഴി കോൺക്രീറ്റ് ചെയ്തു

ആറ്റിങ്ങൽ: വർഷങ്ങളായി തകർന്നു കിടന്ന് പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്ന ഗുരുനാഗപ്പാൻകാവ്–മേലാറ്റിങ്ങൽ റോഡിലെ അപകടകരമായ കുഴി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി.റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി ആവശ്യമായ സഹായങ്ങളും പിന്തുണയും യുണിക് കൺസ്ട്രക്ഷൻസിലെ സജു നൽകിയതായി നാട്ടുകാർ അറിയിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ്, വാർഡ് കൗൺസിലർ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലും 32-ാം വാർഡിലെ നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിലുമാണ് കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കിയത്.വർഷങ്ങളായി റോഡിലെ കുഴി മൂലം വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും നേരിട്ടിരുന്ന ദുരിതത്തിന് ഇതോടെ പരിഹാരമായതായി പ്രദേശവാസികൾ പറഞ്ഞു. റോഡിന്റെ നവീകരണത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നാട്ടുകാർ നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *