Breaking News

വർക്കലയിൽ ഇ-സിഗരറ്റുകൾ പിടികൂടി; സ്ഥാപന ഉടമയ്ക്കെതിരെ PECA നിയമപ്രകാരം കേസ്

വർക്കല: എക്‌സൈസ് സർക്കിൾ ഓഫീസ് വർക്കലയുടെ നേതൃത്വത്തിൽ ഹെലിപാഡ്, പാപനാശം മേഖലകളിൽ നടത്തിയ വ്യാപക പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് സിഗരറ്റുകൾ (ഇ-സിഗരറ്റുകൾ) പിടികൂടി. വർക്കല എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഹെലിപാഡ് ഭാഗത്തെ സൈജാർ സൂപ്പർ മാർക്കറ്റിൽ നിന്ന് ഏകദേശം 35 ഇ-സിഗരറ്റുകൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ സൈജാർ അൻസാരിക്കെതിരെ PECA (Prohibition of Electronic Cigarettes Act, 2019) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത ഇ-സിഗരറ്റുകൾ കോടതിയിൽ ഹാജരാക്കി.

ഇ-സിഗരറ്റുകളുടെ ഉത്പാദനം, നിർമ്മാണം, ഇറക്കുമതി, കയറ്റുമതി, ഗതാഗതം, വിൽപ്പന, വിതരണം, സംഭരണം, പരസ്യം എന്നിവ രാജ്യത്ത് നിരോധിക്കുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമമാണ് PECA, 2019. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇ-സിഗരറ്റുകളുടെ ഉപയോഗവും വ്യാപനവും തടയുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം.നിയമലംഘനം നടത്തുന്നവർക്ക് പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കാം.പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ ബിനു, പ്രിവന്റീവ് ഓഫീസർ മഞ്ജുനാഥ് എസ്.ആർ., സിവിൽ എക്‌സൈസ് ഓഫീസർ പ്രവീൺ എന്നിവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *