
ആറ്റിങ്ങൽ: കൈരളി വായനശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ശ്രേഷ്ഠഭാഷാ ദിനാചരണവും സംഘടിപ്പിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് വിഷ്ണു വി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. ആന്റസ് സ്വാഗതം പറഞ്ഞു. ശ്രേഷ്ഠഭാഷാ ദിനാചരണത്തിന്റെ ഭാഗമായി പ്രശസ്ത സാഹിത്യകാരൻ വർക്കല ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

എഴുത്തുകാരനും സാമ്പത്തിക വിദഗ്ധനുമായ ഡോ. റെജി ഡി. നായർ, പ്രശസ്ത ചിത്രകാരൻ സുരേഷ് കൊളാഷ്, വാർഡ് കൗൺസിലർ തങ്കമണി അമ്മ, ഭരണസമിതി എക്സിക്യൂട്ടീവ് അംഗം നിഷാദ് വി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ചടങ്ങിൽ ഇരു വൃക്കകളും തകരാറിലായ ബിനു രംഗിന് കൈരളി വായനശാലയുടെ നേതൃത്വത്തിൽ സമാഹരിച്ച ഒരു ലക്ഷം രൂപ ധനസഹായമായി കൈമാറി. ഭരണസമിതി അംഗങ്ങളായ ദീപു ബി, രാഹുൽ കൃഷ്ണ, പ്രിയ രാഗ്, അരുൺ ചന്ദ്രൻ, ശരണ്യ നിഖിൽ, പ്രജിൻ ബാബു, മനു മോഹൻ, വിപിൻ വി, ലൈബ്രേറിയൻ അഞ്ജലി എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നേട്ടങ്ങളെ ആദരിക്കുകയും ഭാഷാ-സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത പരിപാടി ശ്രദ്ധേയമായി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …