Breaking News

വർക്കലയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

വർക്കല (ഇടവ): വെൺകുളം പാറയിൽ ശിവപാർവതി ക്ഷേേത്രത്തിന് സമീപമുള്ള അപകടഭീഷണി ഉയർത്തുന്ന കൊടുംവളവിൽ രണ്ട് സ്വകാര്യ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11.45 ഓടെയായിരുന്നു അപകടം.വർക്കലയിലേക്കും കാപ്പിൽ ഭാഗത്തേക്കും സർവീസ് നടത്തിയിരുന്ന ബസുകളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇരു ബസുകളിലും യാത്ര ചെയ്തവരിൽ ഭൂരിഭാഗവും വിദ്യാർഥികളായിരുന്നു. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന നിരവധി വിദ്യാർഥികൾ ബസിലുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

കാപ്പിൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് സർവീസ് നടത്തുന്ന ബസിൽ സ്കൂൾ അവധിയായതിനാൽ വിദ്യാർഥികളും മറ്റ് യാത്രക്കാരും താരതമ്യേന കുറവായിരുന്നു. ഇതുമൂലം വലിയ ദുരന്തം ഒഴിവായി.അപകടം നടന്ന വളവിൽ മുമ്പും നിരവധി വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രത്യേകിച്ച് സ്വകാര്യ ബസുകളുടെ മത്സരയോട്ടം അപകടങ്ങൾക്ക് കാരണമാകുന്നതായും അവർ ആരോപിക്കുന്നു.

അപകടസാധ്യത കൂടുതലുള്ള ഈ വളവിൽ മുന്നറിയിപ്പ് ബോർഡുകൾ, വേഗനിയന്ത്രണ സംവിധാനങ്ങൾ, ഗതാഗത നിയന്ത്രണ നടപടികൾ എന്നിവ അടിയന്തരമായി നടപ്പാക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതരുടെ അടിയന്തിര ഇടപെടൽ ആവശ്യമാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *