Breaking News

ശിവഗിരിയിൽ പരിസ്ഥിതി ദിനാചരണം; വൃക്ഷത്തൈ നടീലും വിതരണവും നടത്തി

വർക്കല ശിവഗിരി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശിവഗിരി മഠത്തിൽ ഗുരുധർമ്മ പ്രചരണ സഭയുടെയും യുവജന സഭയുടെയും നേതൃത്വത്തിൽ വൃക്ഷത്തൈ നടീലും വിതരണവും സംഘടിപ്പിച്ചു.ശിവഗിരി മഹാസമാധിയിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ വൃക്ഷത്തൈ നട്ടും തൈകൾ വിതരണം ചെയ്തും പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ആലുവ അദ്വൈത ആശ്രമം സെക്രട്ടറി ധർമ്മ ചൈതന്യ സ്വാമികൾ, ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമികൾ, സ്വാമി തീർത്ഥ ഗുരുകുലം, യുവജന സഭ കൺവീനർ അഡ്വ. സുബിത്ത് എസ്. ദാസ്, അജയൻ കരുനാഗപ്പള്ളി, കെ. ബിനു എന്നിവർ പങ്കെടുത്തു.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിൽ കൂടുതൽ ബോധവൽക്കരിക്കുന്നതിനും ഹരിത സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *