
തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള പൊലീസ് നടത്തിയ ‘ഓപ്പറേഷൻ തൂഫാൻ’ സംസ്ഥാന വ്യാപക സ്പെഷ്യൽ ഡ്രൈവിൽ 278 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വിൽപ്പനയിലും വിതരണത്തിലും ഏർപ്പെട്ടതായി സംശയിക്കുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ നിരോധിത ലഹരിവസ്തുക്കൾ കൈവശം വച്ചതിന് 254 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ കേസുകളിലായി 278 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പരിശോധനയ്ക്കിടെ പ്രതികളിൽ നിന്ന് 58 ഗ്രാം എം.ഡി.എം.എ, 7.464 കിലോഗ്രാം കഞ്ചാവ്, 157 കഞ്ചാവ് ബീഡികൾ എന്നിവ പിടിച്ചെടുത്തു. ലഹരി ശൃംഖലകളെ കണ്ടെത്താനും വിപണനം തടയാനുമുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.ലഹരി വിൽപ്പനയെയും വിതരണത്തെയും കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടോ വാട്സ്ആപ്പ് വഴിയോ പൊലീസിനെ അറിയിക്കാം. 9497979794, 9497927797 എന്നീ ഫോൺ നമ്പറുകളിലും 9995966666 എന്ന വാട്സ്ആപ്പ് നമ്പറിലുമാണ് വിവരം കൈമാറേണ്ടത്. വിവരം നൽകുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …