Breaking News

വക്കം ഗ്രാമപഞ്ചായത്ത് എ.ഇക്കെതിരെ ബിജെപി പ്രതിഷേധ ധർണ

വക്കം: വക്കം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ അനാസ്ഥയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ബിജെപി വക്കം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. പഞ്ചായത്തിൽ നടപ്പിലാക്കിയ നിരവധി നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും, അനാവശ്യ നൂലാമാലകളിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായും ബിജെപി നേതാക്കൾ ആരോപിച്ചു.

ധർണ ഉദ്ഘാടനം ചെയ്ത് ബിജെപി നേതാവ് വക്കം അജിത് സംസാരിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർക്കെതിരെ നിരവധി പരാതികൾ ഉയർന്നുവരുന്നതായും വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് ബിജെപി വക്കം പഞ്ചായത്ത് കമ്മിറ്റി പരാതി നൽകി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനിൽ അധ്യക്ഷത വഹിച്ചു. ബിജെപി ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സ്വരാജ് ആശംസ അർപ്പിച്ചു. ജനറൽ സെക്രട്ടറി ഷാജി, ദദ്രൻ, മോഹനൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *