
വർക്കലയിൽ ആധുനിക വാതകശ്മശാനം ഉദ്ഘാടനം ചെയ്തു: രണ്ട് സംസ്കാരങ്ങൾ ഒരേസമയം നടത്താനാകുന്ന സൗകര്യം
വർക്കല: വർക്കല നഗരസഭയുടെ പുതിയ ആധുനിക വാതകശ്മശാനം ‘വിമുക്തി’ പ്രവർത്തനം ആരംഭിച്ചു. കണ്വാശ്രമം പ്രദേശത്തെ നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റിന് സമീപം ഒരുക്കിയ ശ്മശാനത്തിന്റെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഗീതാ ഹേമചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ ബി. സുനിൽകുമാർ, നഗരസഭ സെക്രട്ടറി ജി. മിത്രൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഏകദേശം 60 സെന്റ് സ്ഥലത്ത് 2.67 കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ വാതകശ്മശാനം നിർമിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ രീതിയിൽ മൃതദേഹ സംസ്കാരം നടത്തുന്നതിനായി ഡബിൾ ചാനൽ ഗ്യാസ് ബർണർ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ ഒരേസമയം രണ്ട് സംസ്കാരങ്ങൾ നടത്താൻ സാധിക്കും.രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ശ്മശാനത്തിന്റെ പ്രവർത്തനസമയം. ഒരു മൃതദേഹം സംസ്കരിക്കുന്നതിനായി 5000 രൂപയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ബി.പി.എൽ. വിഭാഗത്തിനും അതിദരിദ്ര കുടുംബങ്ങൾക്കും 4000 രൂപ നിരക്കിൽ സേവനം ലഭ്യമാക്കും.

ദൂരെയുള്ള ബന്ധുക്കൾക്കും സംസ്കാരച്ചടങ്ങുകൾ കാണാനാവുന്ന വിധത്തിൽ വെബ് ടെലികാസ്റ്റിംഗ് സംവിധാനവും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.ശ്മശാന സേവനങ്ങൾക്ക് ബുക്കിംഗ് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി 0470 2603115 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …