Breaking News

ആറ്റിങ്ങൽ നഗരസഭ അങ്കണവാടി പ്രവേശനോത്സവം ആവേശപൂർവ്വം നടത്തി

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ ഗ്രാമം വാർഡ് 9-ാം നമ്പർ അങ്കണവാടിയിൽ പുതിയ അധ്യയന വർഷത്തോടനുബന്ധിച്ചുള്ള പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ സി.ആർ. ഗായത്രി ദേവി ചടങ്ങ് ഉദ്ഘാടനം ചെയ്തു.കെ. രാധാകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അങ്കണവാടി ടീച്ചർ ബിന്ദു സ്വാഗതം ആശംസിച്ചു. പുതുതായി അങ്കണവാടിയിൽ പ്രവേശനം നേടിയ കുട്ടികളെ പൂക്കളും മധുരപലഹാരങ്ങളും നൽകി സ്വീകരിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.

കുട്ടികളിൽ പഠനോത്സാഹം വളർത്തുന്നതിനും അങ്കണവാടിയുമായുള്ള ആത്മബന്ധം വർധിപ്പിക്കുന്നതിനുമായി വിവിധ സൗഹൃദപരിപാടികളും സംഘടിപ്പിച്ചു. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസ വിതരണവും മിഠായി വിതരണവും നടത്തി.രക്ഷകർത്താക്കളും നാട്ടുകാരും വലിയ തോതിൽ പങ്കെടുത്ത ചടങ്ങിൽ അങ്കണവാടിയുടെ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികളുടെ സമഗ്ര വളർച്ചയിൽ അങ്കണവാടികളുടെ പങ്കിനെ കുറിച്ചും സംസാരിക്കപ്പെട്ടു. ആശാ വർക്കർ നിത്യ നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *