Breaking News

ആറ്റിങ്ങൽ നഗരസഭതല അങ്കണവാടി പ്രവേശനോത്സവം; പൂർവ്വ വിദ്യാർഥികൾക്ക് ആദരം

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ തച്ചൂർകുന്ന് വാർഡിലെ 9-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു.അങ്കണവാടി ടീച്ചർ ഗിരിജ അധ്യക്ഷയായ ചടങ്ങിൽ ടി.ടി. ഷാജി സ്വാഗതം ആശംസിച്ചു. പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഈ വർഷം അങ്കണവാടിയിൽ നിന്ന് ഉപരിപഠനത്തിന് പോകുന്ന 16 വിദ്യാർഥികൾക്കും പഠനസാമഗ്രികൾ കൈമാറി.

ചടങ്ങിൽ അങ്കണവാടിയുടെ പൂർവ്വ വിദ്യാർഥികളായും ഇക്കഴിഞ്ഞ മാസം സിവിൽ പോലീസ് ഓഫീസർമാരായി ജോലിയിൽ പ്രവേശിച്ച അബിൻ, ഹാർഷ് എന്നിവരെ നഗരസഭ ചെയർപേഴ്സൺ ആദരിച്ചു. സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ 30-ാം റാങ്ക് നേടിയ ഹാർഷിന്റെ നേട്ടവും ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർഥികളായ വൈഗ കൃഷ്ണ, അമിത, ലക്ഷ്മി എന്നിവർക്കും മൊമെന്റോകൾ നൽകി ആദരവ് നൽകി. ഓൾ ഇന്ത്യ സർവകലാശാല ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ പൂർവ്വ വിദ്യാർഥി നീരജിനും ചടങ്ങിൽ സ്നേഹാദരം അർപ്പിച്ചു.

പി.ടി.എ പ്രസിഡന്റ് അഞ്ജലി, ശ്രീധരൻ നായർ, അനിൽകുമാർ, ജയലക്ഷ്മി, ശില്പ, ശരണ്യ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ആശ തുടങ്ങിയവർ സംസാരിച്ചു. രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത ചടങ്ങിൽ മദർ പി.ടി.എ പ്രസിഡന്റ് മിഥുന നന്ദി രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *