Breaking News

വർക്കലയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

വർക്കല: മൈതാനം ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഇലകമൺ ചാവരുകാവ് നന്ദഭവനിൽ രാജു (43) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. ബീവറേജസിന് സമീപം നിന്നിരുന്ന രാജു പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ച ശേഷം ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

ആശുപത്രിയിൽ എത്തിച്ച സമയത്ത് വ്യക്തിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാൾ ഇലകമൺ സ്വദേശിയായ രാജുവാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
ഭാര്യയുമായി അകന്നു കഴിയുകയായിരുന്ന രാജു സ്ഥിരമായി വീട്ടിലെത്താറില്ലായിരുന്നെന്നും ലോഡ്ജ് മുറികളിലും മറ്റുമായി താമസിച്ചുവരികയായിരുന്നെന്നും പോലീസ് അറിയിച്ചു.

മൃതദേഹം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തത വരികയുള്ളൂ.

Related posts

Leave a Reply

Your email address will not be published. Required fields are marked *