Breaking News

മുതലപ്പൊഴി പുലിമുട്ട് നിർമ്മാണം: മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾക്ക് വിശദീകരണവുമായി ഹാർബർ എൻജിനീയറിങ് വകുപ്പ്

ആറ്റിങ്ങൽ: മുതലപ്പൊഴിയിൽ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പുലിമുട്ട് അലൈൻമെന്റ് നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾക്ക് മറുപടി നൽകുന്നതിനായി ഹാർബർ എൻജിനീയറിങ് വകുപ്പ് വിശദീകരണയോഗം സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുമായാണ് യോഗം ചേർന്നത്.പുലിമുട്ട് നിർമാണം ആശാസ്ത്രീയമാണെന്നും ഇതുമൂലം കടൽക്ഷോഭവും മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധികളും വർധിക്കുമെന്നുമുള്ള ആശങ്കകൾ മത്സ്യത്തൊഴിലാളി സംഘടനകൾ യോഗത്തിൽ ഉന്നയിച്ചു.

നിർമാണത്തിന്റെ സാങ്കേതിക വശങ്ങൾ ഉദ്യോഗസ്ഥർ വിശദീകരിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ഉപജീവനവും ഉറപ്പാക്കുന്ന രീതിയിലുള്ള നടപടികൾ വേണമെന്ന ആവശ്യം സംഘടനാ നേതാക്കൾ മുന്നോട്ടുവച്ചു.ഫാദർ മൈക്കിൽ തോമസ്, ഫാദർ ജോൺ ബോസ്ക്കോ, ഫാദർ മെൽക്കൻ, സൂസൈൽ ആന്റണി, സജീബ് പുതുക്കുറിച്ചി, ബിനു പീറ്റർ, ജോൺസൻ, നാസ്ഖാൻ, താഴംപള്ളി ലാസർ, താഴംപള്ളി വർഗീസ്, എം.എം. ഇക്ഖാൽ, അഞ്ചുതെങ്ങ് സജൻ, അലോഷ്യസ്, ഷാജഹാൻ എന്നിവർ മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പങ്കുവെച്ച് സംസാരിച്ചു.

ഹാർബർ എൻജിനീയറിങ് വകുപ്പ് സൗത്ത് സോൺ സൂപ്രണ്ടിംഗ് എൻജിനീയർ മായ ബി.എസ്., എക്സിക്യൂട്ടീവ് എൻജിനീയർ വിബിൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാകേഷ്, അസിസ്റ്റന്റ് എൻജിനീയർ ഹരികുമാർ എന്നിവർ വിശദീകരണ പരിപാടിക്ക് നേതൃത്വം നൽകി.

Related posts

Leave a Reply

Your email address will not be published. Required fields are marked *