
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പൊതുജനങ്ങൾക്ക് സമയബന്ധിതമായി കുടിവെള്ളം ലഭിക്കാത്ത സാഹചര്യം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി അഴിമതി രഹിത സംരക്ഷണ സമിതി പ്രസിഡൻറ് വിളബ്ഭാഗം എസ്. സുശീന്ദ്രൻ സർക്കാരിന് നിവേദനം നൽകി.

കുടിവെള്ള പദ്ധതികളും ജലവിതരണ പ്രോജക്ടുകളും പല നിയോജകമണ്ഡലങ്ങളിലും പാതിവഴിയിൽ പണിപൂർത്തിയാകാതെ മുടങ്ങിക്കിടക്കുന്നതായി നിവേദനത്തിൽ ആരോപിക്കുന്നു. ഇതുമൂലം സംസ്ഥാനത്തെ സാധാരണ ജനങ്ങൾ കടുത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നും വ്യക്തമാക്കുന്നു.
“കുടിവെള്ളമില്ലാതെ ഒരു ദിവസം പോലും ജീവിക്കുക പ്രയാസകരമാണ്. എന്നാൽ നിരവധി പ്രദേശങ്ങളിൽ ജനങ്ങൾ കുടിവെള്ളത്തിനായി വലിയ ബുദ്ധിമുട്ടുകൾ നേരിടുകയാണ്. പ്രത്യേകിച്ച് വർക്കല നിയോജകമണ്ഡലത്തിൽ കുടിവെള്ള ക്ഷാമം അതിരൂക്ഷമായിരിക്കുകയാണ്,” എന്നും നിവേദനത്തിൽ പറയുന്നു.

സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് ശുദ്ധജലം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കേരള ജനത കുടിവെള്ളത്തിനായി അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി പുതിയ പദ്ധതികളും കാര്യക്ഷമമായ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയും നിവേദനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …