Breaking News

ശ്രീനാഥ് ഭാസി നായകനാകുന്ന ‘കറക്കം’ മെയ് 28ന് തിയേറ്ററുകളിൽ

കൊച്ചി: ശ്രീനാഥ് ഭാസിയും ഫെമിന ജോർജും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം ‘കറക്കം’ മെയ് 28ന് പ്രദർശനത്തിനെത്തും. സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ചിത്രം ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കിംബർലി ട്രിനിഡെടും അൻകുഷ് സിംഗും ചേർന്നാണ് നിർമ്മിക്കുന്നത്. മോളിവുഡിലേക്കുള്ള ബാനറിന്റെ ആദ്യ നിർമാണ സംരംഭമാണിത്.

അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ, പ്രവീൺ ടി.ജെ, മണികണ്ഠൻ ആചാരി, ബിജു കുട്ടൻ, മിഥൂട്ടി, ഷോൺ റോമി, ലെനാസ് ബിച്ചു, ശാലു റഹിം, വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ, വിഷ്ണു രഘു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അൻവർ അലി, വിനായക് ശശികുമാർ, മു രി, ഹരീഷ് മോഹനൻ എന്നിവരുടെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു.

ഭയവും തമാശയും സമന്വയിപ്പിച്ച മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമെന്ന പ്രത്യേകതയോടെയാണ് ‘കറക്കം’ ഒരുങ്ങുന്നത്. ബബ്ലു അജുവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. നിതിൻ രാജ് അരോൾ എഡിറ്റിംഗും ധനുഷ് വർഗീസ് കഥയും നിർവഹിക്കുന്നു. കലാസംവിധാനം രാജേഷ് പി. വേലായുധൻ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രശോഭ് വിജയൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ മോഹിത് ചൗധരി എന്നിവരാണ്. മെൽവി ജെയ് വസ്ത്രാലങ്കാരവും ആർ.ജി. വയനാടൻ മേക്കപ്പും നിർവഹിക്കുന്നു.

ജിതിൻ സി.എസ് സഹസംവിധായകനായും ശ്രീജിത് ഡാൻസിറ്റി കൊറിയോഗ്രാഫറായും പ്രവർത്തിക്കുന്നു. ഡി.ടി.എം സ്റ്റുഡിയോസ് ആണ് വിഎഫ്എക്സ് നിർവഹിക്കുന്നത്. അരവിന്ദ്/എയൂഒ2 സൗണ്ട് ഡിസൈനും ഡോൺ മാക്സ് പ്രൊമോ എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. ജീവ ജനാർദ്ദനൻ കാസ്റ്റിംഗ് ഡയറക്ടറായും വിനോഷ് കൈമൾ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും പ്രവർത്തിക്കുന്നു. യെല്ലോ ടൂത്ത് പബ്ലിസിറ്റി ഡിസൈനും ഡോ. സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ) മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷനും നിർവഹിക്കുന്നു. ചിത്രത്തിന്റെ പി.ആർ.ഒ എ.എസ് ദിനേശാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *