Breaking News

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി; യുവാവ് വർക്കല പോലീസിൻ്റെ പിടിയിൽ

കഞ്ചാവ് ചെടിക്ക് മുന്നിൽ പ്രതി റാഷീദ്

വർക്കല: വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ വർക്കല പോലീസ് പിടികൂടി. വർക്കല മേൽവെട്ടൂർ അഴകൻവിള പുല്ലുകുഴി വീട്ടിൽ റാഷിദ് (38) ആണ് പിടിയിലായത്.വർക്കല ഡി.വൈ.എസ്.പി ബിജു വി. നായർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല സി.ഐ വിനോദ് കുമാറിന്റെയും എസ്.ഐ സന്തോഷ് കുമാർ സി.ജിയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയുടെ വീട്ടിൽ മിന്നൽ പരിശോധന നടത്തി.

ഇന്ന് വൈകിട്ട് അഞ്ചരയോടെ നടന്ന പരിശോധനയിൽ വീടിന്റെ പുറകുവശത്തെ മരച്ചീനി കൃഷിക്കിടയിൽ വളർന്നു നിൽക്കുന്ന കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഏകദേശം രണ്ടര മീറ്റർ ഉയരമുള്ള ഒരു ചെടിയുൾപ്പെടെ ഒന്നര മീറ്റർ ഉയരമുള്ള ആറു ചെടികളും പോലീസ് കണ്ടെത്തി. കഞ്ചാവ് ചെടികൾ പോലീസ് പിഴുതെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത റാഷിദിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.പോലീസ് ഉദ്യോഗസ്ഥരായ ഇതിഹാസ്, രാജു, നജീബ്, ധർമ്മചന്ദ്രൻ, അനുപമ, ആദർശ്, ഷാജി എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *