Breaking News

അങ്കണവാടിക്ക് വായനശാലയുടെ കൈതാങ്ങ്

ആറ്റിങ്ങൽ: സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ആറ്റിങ്ങൽ നഗരസഭ വാർഡ് 6 തച്ചൂർക്കുന്നിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് ആവശ്യമായ സഹായവുമായി കൈരളി വായനശാല പ്രവർത്തകർ. അങ്കണവാടിയിലെ ഫാൻ പ്രവർത്തനരഹിതമായതിനെ തുടർന്ന് കുട്ടികൾക്കും അധ്യാപകർക്കും ഉണ്ടായിരുന്ന ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൈരളി വായനശാല പുതിയ ഫാൻ വാങ്ങി നൽകിയത്.

കൈരളി ഗ്രന്ഥശാല സെക്രട്ടറി
പി.ആന്റാസ് അങ്കണവാടി ടീച്ചർ ഗിരിജയ്ക്ക് ഫാൻ കൈമാറി. ചടങ്ങിൽ വായനശാല ഭാരവാഹികളും പ്രദേശവാസികളും പങ്കെടുത്തു. അങ്കണവാടിയിലെ കുട്ടികൾക്ക് കൂടുതൽ സൗകര്യപ്രദമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനായി പ്രദേശത്തെ സംഘടനകളും പൊതുപ്രവർത്തകരും മുന്നോട്ട് വരണമെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രാദേശിക സമൂഹത്തിന്റെ കൂട്ടായ ഇടപെടലുകൾ അങ്കണവാടികളുടെ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയാണെന്ന് അങ്കണവാടി അധികൃതർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *