
രണ്ടു കുട്ടികൾ ഉൾപ്പെടെ 25 ഓളം പേർക്ക് പരിക്ക്; ദേശീയപാതയിൽ അല്പനേരം ഗതാഗത തടസ്സം നേരിട്ടു
കല്ലമ്പലം: കടമ്പാട്ടുകോണം ദേശീയപാതയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പത്തിലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
യാത്രയ്ക്കിടെ കണ്ടെയ്നർ ലോറിയുടെ പിൻഭാഗത്തിന്റെ വശത്തേക്ക് കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു.

റോഡിൽ നിന്ന് ഒരു വാഹനം തെന്നിമാറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഏത് വാഹനമാണ് നിയന്ത്രണം വിട്ടതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ കല്ലമ്പലം പോലീസ് അന്വേഷണം ആരംഭിച്ചു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. കല്ലമ്പലം ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
തിരുവനന്തപുരം സ്വദേശികളായ വിനോദ് (40), നീതു (32), മക്കളായ അദ്വൈത് (9), അവന്തിക (6), ഹരിപ്പാട് സ്വദേശി രവീന്ദ്രൻ (58), മകൾ ഭാഗ്യലക്ഷ്മി (28), ഇടുക്കി സ്വദേശി ശ്രീകല രാഘവൻ (50), തിരുവനന്തപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ (24), കൊയിലാണ്ടി സ്വദേശി അഖിലേഷ് (33), കരുനാഗപ്പള്ളി സ്വദേശി സുഗതൻ (56), ആലപ്പുഴ സ്വദേശി ധന്യശ്രീ (21), ശ്രീകല (51), ആലപ്പുഴ സ്വദേശി ഹാന്ദർ (20), കരുനാഗപ്പള്ളി പുതിയകാവ് സ്വദേശി അർച്ചന (25), ഓച്ചിറ സ്വദേശികളായ പ്രകാശ് (54), ലക്ഷ്മി (21), കുറ്റിപ്പുറം സ്വദേശി രാജേന്ദ്രൻ (51), ആലപ്പുഴ സ്വദേശിനി പ്രിയ (43), ആലപ്പുഴ സ്വദേശി ലിഹ (48), ആലപ്പുഴ സ്വദേശി രാജീവ് (42), കാട്ടാക്കട സ്വദേശി കാരുണ്യ (21), ചേർത്തല സ്വദേശി മനോജ് (52), ബാലരാമപുരം സ്വദേശി അപർണ (20), തിരുവനന്തപുരം വികാസ് ഭവൻ സ്വദേശി ലിയ മൽഹാർ (19), മലപ്പുറം സ്വദേശിനി ജിഷ (42) എന്നിവരാണ് അപകടത്തിൽ പരിക്കേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …