Breaking News

പ്ലസ് ടു വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

വർക്കല : വർക്കല എം.ജി മോഡൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം പാരിപ്പള്ളി ചിറക്കര ഇടവട്ടം സ്വദേശിയായ ചിത്തിര വീട്ടിൽ പ്രജൂബ് ആണ് മരിച്ചത്. സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ മാർക്ക് കുറഞ്ഞതിലുള്ള മാനസിക വിഷമമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പരീക്ഷാഫലം അറിഞ്ഞതിനുശേഷം പ്രജൂബ് വീട്ടിലെത്തി കിടപ്പുമുറിയിൽ കയറി കതകടച്ചു. വീട്ടുകാർ വിളിച്ചിട്ട് വാതിൽ തുറക്കാത്തതിനാൽ തള്ളി തുറന്നു കുട്ടിയെ സമീപത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *