വേനൽമഴയിൽ ശൗചാലയ മാലിന്യം ഓടയിലൊഴുക്കുന്നത് പതിവ്

വർക്കല: പുത്തൻചന്തയിൽ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്ന് ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നതിനായി പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നതായി കണ്ടെത്തി. പുത്തൻചന്ത ജങ്ഷനിൽ സ്ലാബ് ഇളക്കി നടത്തിയ പരിശോധനയിലാണ് മാലിന്യ പൈപ്പുകൾ കണ്ടെത്തിയത്. സ്ഥാപനങ്ങളിൽ നിന്നുള്ള പൈപ്പുകൾ നേരിട്ട് ഓടയിലേക്ക് ബന്ധിപ്പിച്ചിരിക്കുകയായിരുന്നു. ഇതുവഴി ശൗചാലയ മാലിന്യമുൾപ്പെടെ വിവിധ മാലിന്യങ്ങൾ ഓടയിലേക്ക് ഒഴുക്കുന്നതായാണ് കണ്ടെത്തൽ.

പുത്തൻചന്തയിൽ ആരംഭിക്കുന്ന ഓട ആയുർവേദ ആശുപത്രി ജങ്ഷനിലെത്തി പ്രധാന ഓടയുമായി ബന്ധിപ്പിച്ചിരിക്കുകയാണ്.
ഓടയിൽ മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ മഴപെയ്യുമ്പോൾ മലിനജലം പുറത്തേക്കൊഴുകുന്ന സ്ഥിതിയുണ്ടായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. അടുത്തിടെ പെയ്ത വേനൽമഴയിൽ ആയുർവേദ ആശുപത്രി ജങ്ഷൻ പ്രദേശത്ത് ശൗചാലയ മാലിന്യമുൾപ്പെട്ട മലിനജലം റോഡിലേക്കൊഴുകി. മലിനജലം റെയിൽവേ അടിപ്പാത വരെയെത്തുകയും പ്രദേശത്ത് അതിരൂക്ഷമായ ദുർഗന്ധം അനുഭവപ്പെടുകയും ചെയ്തു. റോഡിലൂടെ ഒഴുകിയ മലിനജലത്തിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ മാലിന്യം കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് തെറിച്ചുവീണതായും പരാതിയുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വാർത്തയായതിനെത്തുടർന്ന് നഗരസഭയും പൊതുമരാമത്ത് വകുപ്പും സംയുക്തമായി നടപടികൾ ആരംഭിച്ചു.

മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഓടയിൽ കെട്ടിക്കിടന്ന മാലിന്യം കോരി ലോറികളിൽ മാറ്റുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്.
പുത്തൻചന്ത മുതൽ ആയുർവേദ ആശുപത്രിവരെ ഉള്ള സ്ഥാപനങ്ങളിലെ ശൗചാലയ മാലിന്യവും ഹോട്ടലുകളിലെ മാലിന്യങ്ങളും ഓടയിലൂടെയാണ് ഒഴുക്കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. വലിയ ടാങ്കുകളിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ അർധരാത്രിയിലും പുലർച്ചെയുമാണ് ഓടയിലേക്ക് ഒഴുക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നതിനായി പൈപ്പ് സ്ഥാപിച്ച സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …