Breaking News

ശിവഗിരിയിൽ ഡോ. സുകുമാർ അഴീക്കോട് ജന്മശതാബ്ദി പ്രസംഗ മത്സരം സംഘടിപ്പിച്ചു

ശിവഗിരി: ഡോ. സുകുമാർ അഴീക്കോട് ജന്മശതാബ്ദിയോടനുബന്ധിച്ച് ശിവഗിരി മഠം, ഗുരുധർമ്മപ്രചരണ സഭ, സുകുമാർ അഴീക്കോട് ജന്മശതാബ്ദി സമിതി മാവേലിക്കര എന്നിവയുടെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ ഉദ്ഘാടനം നിർവഹിച്ചു. അഴീക്കോടിന്റെ ദീർഘജീവിതം സമൂഹത്തിന് നൽകിയ നന്മയുടെ മഹാവെളിച്ചം ഇന്നും അസ്തമിക്കാതെ മുന്നോട്ടു നയിക്കുന്നതാണെന്ന് സ്വാമി അവ്യയാനന്ദ പറഞ്ഞു. അഴീക്കോടിന്റെ പ്രഭാഷണം ഒരു അഭ്യാസമല്ല, ജീവിതം തന്നെയായിരുന്നുവെന്നും ജന്മശതാബ്ദി ആഘോഷങ്ങളുടെ പരിസമാപ്തിയിലും ആ മഹാപ്രകാശധാരയിലേക്ക് സമൂഹം ആഗമരാകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ. അജയൻ പനയറ അധ്യക്ഷനായിരുന്നു. ഗുരുധർമ്മ പ്രചരണ സഭ കൊല്ലം ജില്ലാ പ്രസിഡന്റ് ഡി. രാജഗോപാൽ ആശംസാപ്രസംഗം നടത്തി. മത്സരത്തിൽ റജി അടിമാലി, ഡി. അനിൽ, കെ.ഡി. മണിയൻ അടിമാലി, സ്വാതി രതീഷ് കോട്ടയം എന്നിവർ സമ്മാനാർഹരായി. സുനിലി, അജയൻ കരുനാഗപ്പള്ളി, പ്രസാദ് പാരിപ്പള്ളി എന്നിവർ പങ്കെടുത്തു. ഷോണി ജി. ചിറവിള സ്വാഗതവും ജി. മനോഹർ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *