Breaking News

അന്താരാഷ്ട്ര നഴ്സസ് ദിനാചരണം മെയ് 12 ന് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ

വർക്കല: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ മെയ് 12 ന് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു. “Our Nurses, Our Future – Empowered Nurses Save Lives” എന്ന സന്ദേശത്തെ ആസ്പദമാക്കിയാണ് ദിനാചരണം നടക്കുന്നത്.

ഋതംഭരാനന്ദ സ്വാമികളുടെ അനുഗ്രഹാശിസുകളോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ, മെഡിക്കൽ സൂപ്രണ്ടുമാരായ ഡോ. നിഷാദ് എസ്.കെ, ഡോ. റ്റിറ്റി പ്രഭാകരൻ, എന്നിവർ ദിനാചരണ സന്ദേശം അവതരിപ്പിക്കും.

ചീഫ് നഴ്സിംഗ് ഓഫീസർ ഗീത മുരളിയും ആർഎം.ഓ ഡോ. കെ. ജോഷി എന്നിവർ പങ്കെടുക്കും. ദിനാചരണത്തിന്റെ ഭാഗമായി വാകത്തോൺ, അനാഥർക്കുള്ള ഭക്ഷണ വിതരണം, മെഡിക്കൽ സഹായം, ഫ്ലാഷ് മോബ്, സ്കിറ്റ് തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നതായി അധികൃതർ അറിയിച്ചു. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി NABH സർട്ടിഫൈഡ് ആശുപത്രിയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *