Breaking News

യുവതിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്‌ത സ്പാ ജീവനക്കാരി അറസ്റ്റിൽ

യുവതിയെ പീഡിപ്പിച്ച സി.പി.എം. ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായിരുന്നു

കഴക്കൂട്ടം: ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ യുവതിയെ സ്പായിൽ വെച്ച് പീഡിപ്പിക്കാൻ ഒത്താശ ചെയ്‌ത കേസിൽ വനിതാ ജീവനക്കാരിയെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാന്നാർ കൊക്കാംപള്ളി സ്വദേശിനിയായ അശ്വതി (22)യാണ് പിടിയിലായത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ പീഡിപ്പിച്ച സി.പി.എം. കൽപ്പന ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയുമായ കഠിനംകുളം ചിറ്റാറ്റുമുക്ക് ഫാത്തിമപുരം കനാൽ പുറമ്പോക്കിൽ ജിബ്സൻ (32)നെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ടെക്‌നോപാർക്ക് മൂന്നാംഘട്ടത്തിനു സമീപം പ്രവർത്തിക്കുന്ന സ്പായിലാണ് സംഭവം നടന്നത്. വിദ്യാഭ്യാസ സ്ഥാപനത്തിൽ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവായി ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പാലക്കാട് സ്വദേശിനിയായ 24-കാരിയെ അശ്വതി സ്പായിലേക്ക് വിളിച്ചുവരുത്തിയതെന്ന് പോലീസ് അറിയിച്ചു.

തുടർന്ന് സ്പായിലെത്തിച്ച യുവതിയെ പീഡിപ്പിക്കാൻ ഇടപാടുകാരനായ ജിബ്സനെ വിളിച്ചുവരുത്തി സൗകര്യം ഒരുക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *