Breaking News

വർക്കലയിൽ മോഷണശ്രമത്തിനിടെ കള്ളനെ കയ്യോടെ പിടികൂടി ജീവനക്കാർ

വർക്കല : റെയിൽവേ സ്റ്റേഷൻ സമീപം ചെരുപ്പ് മേള നടക്കുന്ന വ്യാപാര സ്ഥാപനത്തിലാണ് പട്ടാപ്പകൽ കള്ളൻ മോഷണശ്രമം നടത്തിയത്. വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാതെ ക്യാഷ് കൗണ്ടർ തുറന്ന് അതിൽ നിന്നും കുറച്ചു പണം എടുത്ത് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ ജീവനക്കാർ പിടികൂടുകയായിരുന്നു. പിടികൂടിയ മോഷ്ടാവിനെ തടഞ്ഞു വച്ച് വർക്കല പോലീസിൽ ഏൽപ്പിച്ചു.

കൊല്ലം തേവലക്കര സ്വദേശിയായ അവഞ്ചിയിൽ കിഴക്കതിൽവീട്ടിൽ 35 വയസുള്ള വിഷ്ണുപ്രസാദ് ആണ് പോലീസിന്റെ പിടിയിലായത്. മലപ്പുറം വളാഞ്ചേരി സ്വദേശിയും ഇപ്പോൾ വർക്കലയിൽ താമസക്കാരനുമായ സജിയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തിൽ ആണ് മോട്ടനശ്രമം നടന്നത്. വ്യാപാരിക്ക് പരാതിയില്ലായെന്ന് അറിയിച്ചതിനെ തുടർന്ന് പോലീസ് സ്വമേധയാ കേസെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *