Breaking News

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കന് ജീവപര്യന്തം തടവും 8 ലക്ഷം രൂപ പിഴയും

ആറ്റിങ്ങൽ: ബന്ധുവായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മധ്യവയസ്കന് ജീവിതാവസാനം വരെ കഠിന തടവും എട്ട് ലക്ഷം രൂപ പിഴയും വിധിച്ചു. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാറാണ് ശിക്ഷ പ്രഖ്യാപിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാല് വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

2022ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യയും മക്കളും വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ വീട്ടിലെത്തിച്ച ശേഷമാണ് പ്രതി ലൈംഗികാതിക്രമം നടത്തിയതെന്നും തുടർന്ന് പെൺകുട്ടി ഗർഭിണിയായതുമായാണ് കേസ്.
കഴക്കൂട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ഫോറൻസിക് പരിശോധന നടത്തുകയും ചെയ്തു. ഫോറൻസിക് അസിസ്റ്റന്റ് ഡയറക്ടർ സിന്ധുമോൾ റിപ്പോർട്ട് സമർപ്പിച്ചു. കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കഴക്കൂട്ടം പോലീസ് ഇൻസ്പെക്ടർ ജെ.എസ്. പ്രവീൺ ആണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. യു. സലിംഷയും അഡ്വ. നീലിമ ആർ. കൃഷ്ണനും ഹാജരായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *