Breaking News

വർക്കലയിൽ കിണറ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

വർക്കല: കാറാത്തലയിൽ പഞ്ചായത്ത് കിണറ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. കാറാത്തല അംഗൻവാടിക്ക് മുൻവശത്തുള്ള പഞ്ചായത്ത് കിണറ്റിൽ ഇന്ന് രാവിലെ 6.30 നാണ് സംഭവം.

കിണറിൽ വെള്ളം കോരാൻ ഉപയോഗിക്കുന്ന തൊട്ടി താഴേക്ക് വീണതിനെ തുടർന്ന് അത് എടുക്കുന്നതിനായി ഇറങ്ങുന്നതിനിടെ യുവാവ് കിണറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു. പ്രദേശവാസിയായ അമ്പലത്തുംവിള വീട്ടിൽ 40 വയസുള്ള ഉണ്ണിയാണ് അപകടത്തിൽപ്പെട്ടത്.

ഏകദേശം 50 അടി താഴ്ചയുള്ള കിണറിലാണ് ഇയാൾ കുടുങ്ങിയത്.
വിവരം ലഭിച്ചതിനെ തുടർന്ന് വർക്കല ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് കിണറ്റിനുള്ളിൽ കുടുങ്ങിക്കിടന്ന യുവാവിനെ സുരക്ഷിതമായി കരയ്ക്ക് കയറ്റി.

വർക്കല അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റെജിമോന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സുഭാഷ്, സുൽഫി, ശ്യാംബാബു, ശംബു, ശ്യാംകുമാർ, രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *