Breaking News

വർക്കലയിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു

വർക്കല: വർക്കലയിൽ അജ്ഞാതനായ ഒരാൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഏകദേശം 45 വയസ്സ് പ്രായം വരുമെന്ന് പോലീസ് അറിയിച്ചു. കൊല്ലം ഭാഗത്ത് നിന്ന് ചെന്നൈ എഗ്മൂറിലേക്കു പോയ അനന്തപുരി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം വർക്കല ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *