
വർക്കല: വർക്കല തേരകുളം ക്ഷേത്ര ഭാരവാഹി ട്രെയിൻ തട്ടി മരിച്ചു. വർക്കല കണ്ണമ്പ ക്ഷേത്രത്തിനു സമീപം മുരളിശ്രീയിൽ താമസിക്കുന്ന വിജയകുമാരൻ നായർ (72) ആണ് മരിച്ചത്. വിഷുദിനത്തിൽ പുലർച്ചെ 5.30ഓടെ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പാളം മുറിച്ചു കടക്കവേയാണ് അപകടം സംഭവിച്ചത്.

തിരുവനന്തപുരം ഭാഗത്തേക്ക് പോയ ചെന്നൈ സൂപ്പർ എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് അപകടമുണ്ടായതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അപകടത്തിന് പിന്നാലെ തിരുവനന്തപുരം ഭാഗത്തേക്ക് പോയ മാവേലി എക്സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് വിവരം വർക്കല റെയിൽവേ സ്റ്റേഷനിൽ അറിയിച്ചത്.
തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …