Breaking News

കടുത്ത വരൾച്ച: പാതിരാത്രിയിലും കുടിവെള്ളമെത്തിച്ച് ആറ്റിങ്ങൽ നഗരസഭ

ആറ്റിങ്ങൽ: നഗരത്തിലെ വരൾച്ച രൂക്ഷമായ വാർഡുകളിൽ നഗരസഭയുടെ നേതൃത്വത്തിൽ അടിയന്തിര കുടിവെള്ള വിതരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം മേലാറ്റിങ്ങൽ വാർഡിൽ രാത്രി 12 മണിയോടെയാണ് ചെയർപേഴ്സൺ എം. പ്രദീപിൻ്റെ നേതൃത്വത്തിൽ ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിച്ച് വിതരണം നടത്തിയത്.

വാമനപുരം നദി വറ്റി വരണ്ടതിനെ തുടർന്ന് വാട്ടർ അതോറിറ്റിയുടെ ജലവിതരണം ഭാഗികമായി നിലച്ചിരിക്കുകയാണ്. ഇതോടെ നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിലെ ഭൂരിഭാഗം കിണറുകളും വറ്റി, കുടിവെള്ളക്ഷാമം രൂക്ഷമായി.
പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കിയ നഗരസഭ അധ്യക്ഷൻ അടിയന്തിര ഇടപെടൽ നടത്തി, പാതിരാത്രി മുതൽ തന്നെ കുടിവെള്ള വിതരണം ആരംഭിക്കുകയായിരുന്നു. വരൾച്ച നേരിടുന്ന മറ്റ് പ്രദേശങ്ങളിലേക്കും കുടിവെള്ള വിതരണം വ്യാപിപ്പിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *