Breaking News

വർക്കലയിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

വർക്കല: വർക്കലയിൽ രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചു. ചിലക്കൂർ ഐക്കര ഹൗസിൽ സാന്ദ്ര-അഫ്സൽ ദമ്പതികളുടെ മകൻ അഫ്‌സാനാണ് മരിച്ചത്.

കഴിഞ്ഞ രാത്രി മുലപ്പാൽ നൽകിയതിനു ശേഷം കുഞ്ഞിനെ കിടത്തി ഉറക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെ കിടപ്പുമുറിയിലെ തൊട്ടിലിൽ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടതിനെ തുടർന്ന് ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേ ക്കും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

വർക്കല താലൂക്ക് ആശുപത്രിയിൽ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവത്തിൽ വർക്കല പോലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *