Breaking News

വർക്കല എക്സൈസ് സെല്ലിൽ പ്രതിയുടെ ആത്മഹത്യാശ്രമം; ഗുരുതര വീഴ്ച

വർക്കല: വർക്കല എക്സൈസ് റേഞ്ച് ഓഫീസിലെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. മടവൂർ മാലുവിള പുത്തൻവീട്ടിൽ അബ്ദുൽ വാഹിദ്(56) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മടവൂർ ഭാഗത്ത് നിന്ന് മദ്യലഹരിയിലായിരുന്ന ഇയാളെ എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് വർക്കല റേഞ്ച് ഓഫീസിലേക്ക് കൊണ്ടുവന്നിരുന്നു.

തുടർന്ന് സെല്ലിനുള്ളിലുണ്ടായിരുന്ന ഇയാൾ, തോർത്ത് ഉപയോഗിച്ച് സെല്ലിന്റെ ഗ്രില്ലിൽ കുരുക്ക് കെട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ഉദ്യോഗസ്ഥർ ഇയാളെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയുടെ ഗുരുതരാവസ്ഥയെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും, നില വഷളായതിനെ തുടർന്ന് പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നെന്ന് അധികൃതർ അറിയിച്ചു.

എക്സൈസ് ഓഫീസിൽ നിന്ന് ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇയാൾ ബോധരഹിതനായിരുന്നു എന്നും വർക്കല താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *