
ആറ്റിങ്ങൽ: നിയമസഭയിലേക്കുള്ള ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടെടുപ്പ് സമാധാന പരമായി നടന്നു. ഒരിടത്തും അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മൂന്ന് ബൂത്തുകളിൽ വോട്ടിങ് യന്ത്രങ്ങൾ തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് തുടക്കത്തിൽ നേരിയ വൈകല്യം അനുഭവപ്പെട്ടു.
ആലംകോട് ഗവ. എച്ച്.എസ്.എസ്., ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളേജ്, മേലാറ്റിങ്ങൽ ഗവ. എൽ.പി.എസ്. എന്നിവിടങ്ങളിലെ ഓരോ ബൂത്തുകളിലാണ് യന്ത്രങ്ങൾ പ്രവർത്തനക്ഷമമാകാതിരുന്നത്. പിന്നീട് പുതിയ യന്ത്രങ്ങൾ എത്തിച്ച് മോക് പോളിങ് നടത്തിയശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ 6.30ഓടെ തന്നെ ബൂത്തുകൾക്ക് മുന്നിൽ വോട്ടർമാരുടെ നീണ്ട നിരകൾ രൂപപ്പെട്ടു. വേനൽച്ചൂട് ശക്തമാകുന്നതിന് മുൻപ് വോട്ട് ചെയ്യാനെത്തിയവരാണ് കൂടുതലും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും കൂലിപ്പണിക്കാരും ജോലിക്ക് മുമ്പായി വോട്ട് രേഖപ്പെടുത്താനെത്തി.

സ്ത്രീവോട്ടർമാരുടെ വലിയ തിരക്ക് രാവിലെ മുതൽ അനുഭവപ്പെട്ടു. തുടക്കത്തിൽ സാവധാനമായിരുന്ന വോട്ടെടുപ്പ് അരമണിക്കൂറിനകം വേഗം പിടിച്ചു. 11 മണിയോടെ മിക്ക ബൂത്തുകളിലും തിരക്ക് കുറഞ്ഞു. മൂന്നുമണിവരെ വോട്ടർമാർ കുറവായിരുന്നു. എന്നാൽ മൂന്നുമണിക്ക് ശേഷം പല സ്ഥലങ്ങളിലും വീണ്ടും തിരക്ക് കൂടിയതായി കണ്ടു.
നിശ്ചിത സമയത്തിനുള്ളിൽ മിക്ക ബൂത്തുകളിലും വോട്ടെടുപ്പ് പൂർത്തിയായി. ആറുമണിക്ക് മുമ്പ് എത്തിയ എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം ലഭിച്ചു.
സ്ഥാനാർഥികളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫ്. സ്ഥാനാർഥി ഒ.എസ്. അംബിക ചിറയിൻകീഴ് മണ്ഡലത്തിലെ കോരാണി ഡി.എ.എം. യു.പി. സ്കൂളിൽ വോട്ട് ചെയ്തു. എൻ.ഡി.എ. സ്ഥാനാർഥി പി. സുധീർ കഴക്കൂട്ടം മണ്ഡലത്തിലെ ചെമ്പഴന്തി മണക്കൽ എൽ.പി. സ്കൂളിലും, യു.ഡി.എഫ്. സ്ഥാനാർഥി സന്തോഷ് ഭദ്രൻ നെടുമങ്ങാട് മണ്ഡലത്തിലെ തോന്നയ്ക്കൽ കല്ലൂർ ഗവ. യു.പി. സ്കൂളിലും വോട്ട് രേഖപ്പെടുത്തി.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …